സ്കൂൾ വരാന്തയിൽ നിറയെ ബാഗ്കൾ
ആണ്. അവസാന നിമിഷത്തിലെ മറിച്ചു നോട്ടത്തിലാണ് എല്ലാവരും . തൊട്ടടുത്ത് നിൽക്കുന്ന കുട്ടികൾ പറയുന്ന വാക്കുകൾ കേട്ട ഓർമ പോലും എനിക്ക് കിട്ടുന്നില്ല . എങ്കിലും ക്ലാസ്സിൽ കയറുന്നതിനു മുൻപ് ബോക്സിൽ മൂന്നു പേനകൾ ഉണ്ടന്ന് ഉറപ്പു വരുത്തി. അപ്പോളാണ് പുറകിൽ നിന്നും വിളി , ഡി ഒരു പേന താ, ഒരു പേന പോലുമില്ലാതെ പരീക്ഷ യ്ക്ക് വന്ന അവന്റെ അഹങ്കാരത്തിനു മറുപടി ആയി പേന ഇല്ലാന്നു പറയാൻ തോന്നിയെങ്കിലും , ഏറ്റവും മഷി കുറഞ്ഞ പേന കൊടുത്തു. ടീച്ചർ വന്നു എല്ലാവരും പരസ്പരം നോക്കി ഒരു ദീർഘനിശ്വസം , ഇനി ഒന്നും നടക്കില്ല എന്നൊരു ധ്വനി അതിൽ ഉണ്ടായിരുന്നു. ചോദ്യപേപ്പർ കിട്ടിയ ശേഷം തല പോലും നിവർത്തതേ എഴുതാൻ തുടങ്ങി, കാരണം പശുവിനെ കുറിച്ച് എഴുതാൻ പറഞ്ഞാൽ അതിനെ കേട്ടിരിക്കുന്ന കയർ മുതൽ അപ്പുറത്തെ പറമ്പിനെ കുറിച്ച് വരെ നമ്മൾ എഴുതുലോ.. . അഡിഷണൽ ഷീറ്റ് ന്റെ എണ്ണം കൂട്ടാനുള്ള വ്യഗ്രതയും ഉണ്ടായിരുന്നു ഇതിന്റെ പിന്നിൽ.
ടീച്ചർ പേപ്പർ .....
എന്ന് ഞാൻ ജോലിയുടെ ഭാഗമായി ഒരു പരീക്ഷ ഹാളിൽ നിൽക്കുബോൾ അന്ന് ഞാൻ എഴുതിയ പരീക്ഷകൾക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നു എന്ന് മനസിലാകുന്നു. അന്നത്തെ മാർക്കോ പഠിപ്പിച്ചതോ ഒന്നും ഓർകുന്നില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, those passed moments are valuable.