Saturday, 24 November 2018
Thursday, 22 November 2018
സ്വാമിയേ ശരണമയ്യപ്പ........
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുബോഴാണ്, 40 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മല കയറുന്നത്. ആ നാല്പതു ദിവസങ്ങൾ, എനിക്ക് ഓർമയുണ്ട്, രാവിലെ തണുപ്പത്തുള്ള കുളിയും, അച്ഛന്റെ കൂടെയുളള അമ്പലദർശനവും, അടുക്കള മറന്നുപോയ കോഴിക്കറിയും, എല്ലാം നിറഞ്ഞ നാല്പതു ദിവസങ്ങൾ. അതിനു ശേഷം ഇരുമുടി കെട്ടുമായി മലകയറ്റം. ഹിമാലയം കയറുന്ന സാഹസികന്റെ അതെ മാനസികാവസ്ഥയോടെ ഞാനും മല കയറി. പതിനെട്ടാം പടിയും കടന്നു ചെന്ന എന്നെ പോലീസ് എടുത്തു ഉയർത്തി കാണിച്ചു.സ്വർണ്ണപ്രഭയാൽ ജ്വലിക്കുന്ന ചെതന്യം നിറഞ്ഞ മുഖം, അയ്യപ്പൻ....മിക്കവാറും ഞാൻ നോക്കി നിന്നിട്ടേ ഉണ്ടാകുകയുള്ളൂ. പ്രാർത്ഥിച്ചോ എന്തോ ഓർമ്മയില്ല.... തിരിച്ചുള്ള യാത്രയിൽ തുടർന്നുള്ള എല്ലാ വർഷങ്ങളിലും അയ്യപ്പനെ കാണിക്കാൻ കൊണ്ടുപോണം എന്ന് ആവശ്യപ്പെട്ടപ്പോഴുള്ള അച്ഛന്റെ ചിരിയും, അതിനർത്ഥം പിന്നീട് മനസിലായപ്പോൾ വിഷമം ആയതും.... 😃അന്നെനിക് തോന്നിയ പല ചോദ്യങ്ങളും ഈ സമൂഹം ചർച്ച ചെയുമ്പോൾ... കാലം എന്നെ മനസിലാ
ക്കിപ്പിച്ച ഒരു കാര്യം പറഞ്ഞോട്ടെ, യുക്തിക്കു മുമ്പിൽ ചിലപ്പോൾ തോറ്റു പോകുന്ന ഈ വിശ്വാസങ്ങളും ആചാരങ്ങളും തന്നെയല്ലേ നമ്മുടെ ഈ ജീവിതം ഭംഗിക്കുന്നതും?അല്ലെങ്കിൽ ഇനി വരുന്ന തലമുറ മാവേലിയെ കാണാത്തതിനാൽ ഓണം വേണ്ടാന്നു പറഞ്ഞാൽ കേൾക്കാൻ മാത്രമേ നിർവാഹം ഉണ്ടാകുകയുള്ളൂ...
ക്കിപ്പിച്ച ഒരു കാര്യം പറഞ്ഞോട്ടെ, യുക്തിക്കു മുമ്പിൽ ചിലപ്പോൾ തോറ്റു പോകുന്ന ഈ വിശ്വാസങ്ങളും ആചാരങ്ങളും തന്നെയല്ലേ നമ്മുടെ ഈ ജീവിതം ഭംഗിക്കുന്നതും?അല്ലെങ്കിൽ ഇനി വരുന്ന തലമുറ മാവേലിയെ കാണാത്തതിനാൽ ഓണം വേണ്ടാന്നു പറഞ്ഞാൽ കേൾക്കാൻ മാത്രമേ നിർവാഹം ഉണ്ടാകുകയുള്ളൂ...
- കണ്ണാന്തളി
എന്റെ സ്കൂൾ പഠന കാലത്ത് വായനക്കും എഴുത്തിനും ഞാൻ വളരെ അധികം പ്രാധാന്യം നൽകിയ ഒരു കാലമുണ്ടായരുന്നു. പിന്നീട് ആ ശീലം എന്നിൽ നിന്ന് അകന്നു. ഇപ്പോൾ ആ കാലത്തേക്ക് തിരിഞ്ഞു നോക്കുബോൾ എനിക്ക് മനസിലാകുന്നു, അന്നത്തെ ആ ശീലതി നു പിന്നിൽ, നൃത്തരൂപങ്ങളി ൽ എണ്ണമറ്റ സർട്ടിഫിക്കേറ്റുകൾ സ്വന്തമാകുന്ന ചേച്ചിയുടെ സർട്ടിഫിക്കേറ്റ് കളുടെ എണ്ണത്തിനെ കളും ഒരുപിടി മുമ്പിലെത്താനുള്ള മത്സര ബുദ്ധി ആയിരുന്നോ അത്.... അതല്ലെങ്കിൽ ചായ പി ൽ നിറഞ്ഞിരുന്ന കൊച്ചച്ചന്റെ പുസ്തക പെട്ടിയോ.... എന്ത് തന്നെ ആണെങ്കിലും എന്റെ ആ ശീലങ്ങളെ പിന്നിലാക്കികൊണ്ട് ഞാൻ ഒത്തിരി മുന്പോട്ട് പോയിരിക്കുന്നു... ഒരർത്ഥമില്ലാത്ത പായ്ച്ചിൽ... പക്ഷെ ഇപ്പോൾ എന്റെ ദിവസങ്ങൾ തരുന്ന ഈ മടുപ്പ് എന്നിൽ വല്ലാത്ത അരോചകം ഉണ്ടാകുന്നു..... മൂല്യമുള്ള എന്തെങ്കിലും ചെയ്യാനും അത് എന്റെ ദിവസങ്ങളെ നിറം ചാലിക്കാനും വേണ്ടി ഞാൻ കണ്ടുപിടിച്ച ഉപകരണം ബ്ലോഗ്... കണ്ണാന്തളി , nostalgic flower that i celebrate always.....
Subscribe to:
Posts (Atom)
